കൊല്ലം: ജില്ലയില്‍ ഇന്ന് 2058 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1384 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 2050 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 612 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-61, പുനലൂര്‍-51, കൊട്ടാരക്കര-25, പരവൂര്‍-10, എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തഴവ-50, കുലശേഖരപുരം-49, അഞ്ചല്‍-48, പൂതക്കുളം, വിളക്കുടി എന്നിവിടങ്ങളില്‍ 41 വീതവും ഓച്ചിറ-37, നീണ്ടകര-36, നെടുമ്പന-34, കല്ലുവാതുക്കല്‍, പ•ന ഭാഗങ്ങളില്‍ 33 വീതവും ക്ലാപ്പന-30, ആലപ്പാട്, തൃക്കോവില്‍വട്ടം, പത്തനാപുരം, പെരിനാട് പ്രദേശങ്ങളില്‍ 29 വീതവും കൊറ്റങ്കര-28, ഇട്ടിവ-26, അലയമണ്‍, തലവൂര്‍ എന്നിവിടങ്ങളില്‍ 24 വീതവും തേവലക്കര, വെസ്റ്റ് കല്ലട, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 23 വീതവും കുളത്തൂപ്പുഴ, തൃക്കരുവ പ്രദേശങ്ങളില്‍ 22 വീതവും മയ്യനാട്-21, മൈനാഗപ്പള്ളി, ഏരൂര്‍, കുളക്കട, ചിതറ, ശാസ്താംകോട്ട ഭാഗങ്ങളില്‍ 20 വീതവും തൊടിയൂര്‍-19, കരവാളൂര്‍-17, ചവറ, വെട്ടിക്കവല എന്നിവിടങ്ങളില്‍ 16 വീതവും ഇളമാട്, തെ•ല, മൈലം, പനയം, പൂയപ്പള്ളി ഭാഗങ്ങളില്‍ 15 വീതവും കുണ്ടറ, ചാത്തന്നൂര്‍, പട്ടാഴി, പിറവന്തൂര്‍ പ്രദേശങ്ങളില്‍ 14 വീതവും ഉമ്മന്നൂര്‍, എഴുകോണ്‍, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ 13 വീതവും ആദിച്ചനല്ലൂര്‍, ഇടമുളയ്ക്കല്‍, ഇളമ്പള്ളൂര്‍, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 12 വീതവും വെളിയം-11, കരീപ്ര, പേരയം പ്രദേശങ്ങളില്‍ 10 വീതവും കടയ്ക്കല്‍, കുന്നത്തൂര്‍, നിലമേല്‍, പവിത്രേശ്വരം ഭാഗങ്ങളില്‍ ഒന്‍പതു വീതവും ചടയമംഗലം, തെക്കുംഭാഗം എന്നിവിടങ്ങളില്‍ എട്ടു വീതവും പട്ടാഴി വടക്കേക്കര, പോരുവഴി, മേലില, ഭാഗങ്ങളില്‍ ഏഴു വീതവും ശൂരനാട് സൗത്ത്-ആറ്, ചിറക്കര-അഞ്ച്, ആര്യങ്കാവ്, ഈസ്റ്റ് കല്ലട, കുമ്മിള്‍ പ്രദേശങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.