കൊല്ലം: ജില്ലയിലെ മീന്‍പിടുത്ത ഹാര്‍ബറുകള്‍ക്കും അനുബന്ധ ലേലഹാളുകള്‍ക്കും മേയ് എട്ടു വരെ നല്‍കിയിരുന്ന പ്രവര്‍ത്തനാനുമതി കോവിഡ് വ്യാപനം മുന്‍നിറുത്തി റദ്ദ് ചെയ്ത് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. വാരാന്ത്യ നിയന്ത്രണമുള്ള ശനി, ഞായര്‍ ദിവസങ്ങളിലും പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ മേയ് മൂന്നിനും നാലിനും പ്രവര്‍ത്തിക്കാന്‍ താത്ക്കാലിക അനുമതി നല്‍കിയിട്ടുണ്‍ണ്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാകും തുടര്‍ നടപടികള്‍.

ഹാര്‍ബറുകളില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി സമയക്രമം നിശ്ചയിച്ചു. ബൈക്ക്, ഓട്ടോ എന്നിവയ്ക്ക് രണ്ടണ്‍് മണിക്കൂറും ഇന്‍സുലേറ്റഡ് വാനുകള്‍ക്ക് അഞ്ചു മണിക്കുറുമായി പരിമിതപ്പെടുത്തി. യാനങ്ങള്‍ക്ക് ദിവസം ഒരു തവണ മാത്രം മത്സ്യം ഇറക്കാം. പ്രവര്‍ത്തന സമയം കഴിഞ്ഞ് വാഹന പാര്‍ക്കിംഗ് പാടില്ല. തിരക്ക് ഒഴിവാക്കാന്‍ നിശ്ചിത അകലത്തില്‍ മാത്രമാണ് വില്‍പ്പന കൗണ്‍ണ്ടറുകള്‍ സജ്ജമാക്കേണ്‍ത്. യാനങ്ങള്‍ കൂട്ടമായി ഹാര്‍ബറില്‍ പ്രവേശിക്കാനും അനുമതിയില്ല.
ചെറുകിട കച്ചവടക്കാരുടെ എണ്ണവും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും.