ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ (മെയ് രണ്ട്) പുറത്ത് വരുമ്പോള്‍ ജില്ലയിലെ 2643 ബൂത്തുകളിലായി വിധിയെഴുതി ഫലം കാത്തിരിക്കുന്നത് 17,68,296 വോട്ടര്‍മാരാണ്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം നിലവിലുണ്ടായിരുന്ന 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ 938 അധിക പോളിങ് ബൂത്തുകള്‍ കൂടി ഇത്തവണ ഒരുക്കിയിരുന്നു. 1000 ത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകളിലാണ് കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചത്.

ജില്ലയില്‍ 28 സ്ഥലങ്ങളില്‍ അധിക പോളിങ് ബൂത്തിന് കെട്ടിട സൗകര്യമില്ലാത്തതിനാല്‍ അവിടെ പ്രത്യേകം പോളിങ് ബൂത്തും സജ്ജമാക്കിയിരുന്നു.
ജില്ലയില്‍ ഏറ്റവുമധികം പോളിംഗ് ബൂത്തുകള്‍ ഉള്ളത് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലാണ്. 324 ബൂത്തുകളാണ് ചെങ്ങന്നൂരില്‍ ഉള്ളത്. അരൂര്‍ -296, ചേര്‍ത്തല -316, ആലപ്പുഴ -285, അമ്പലപ്പുഴ -248, കുട്ടനാട് -246, ഹരിപ്പാട് -299, കായംകുളം -374, മാവേലിക്കര -315 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ ബൂത്തുകളുടെ എണ്ണം.