കൊല്ലം: ജില്ലയില്‍ ഇന്ന് (മെയ് 2) 1597 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1052 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1588 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 393 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-54, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളില്‍ 42 വീതവും കൊട്ടാരക്കര-22 എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-83, തഴവ-42, വെളിനല്ലൂര്‍-41, ഓച്ചിറ- 40, പൂതക്കുളം-39, കുണ്ടറ-38, പെരിനാട്-31, കൊറ്റങ്കര-30, അഞ്ചല്‍, ചവറ ഭാഗങ്ങളില്‍ 28 വീതവും നീണ്ടകര-27, ആലപ്പാട്-24, ഇളമ്പള്ളൂര്‍, വിളക്കുടി ഭാഗങ്ങളില്‍ 23 വീതവും ഇടമുളയ്ക്കല്‍, തൊടിയൂര്‍, വെളിയം എന്നിവിടങ്ങളില്‍ 22 വീതവും മൈനാഗപ്പള്ളി-21, തലവൂര്‍, പ•ന പ്രദേശങ്ങളില്‍ 19 വീതവും കരവാളൂര്‍, കുളക്കട ഭാഗങ്ങളില്‍ 17 വീതവും ആര്യങ്കാവ്, ചിതറ, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 16 വീതവും ആദിച്ചനല്ലൂര്‍, ഏരൂര്‍, കല്ലുവാതുക്കല്‍, ചിറക്കര, വെട്ടിക്കവല പ്രദേശങ്ങളില്‍ 14 വീതവും തെ•ല-13, ക്ലാപ്പന, പിറവന്തൂര്‍, മയ്യനാട് എന്നിവിടങ്ങളില്‍ 12 വീതവും ഇട്ടിവ, കരീപ്ര, ചാത്തന്നൂര്‍, പട്ടാഴി, പത്തനാപുരം, പേരയം ഭാഗങ്ങളില്‍ 11 വീതവും അലയമണ്‍, കുന്നത്തൂര്‍, ചടയമംഗലം, തെക്കുംഭാഗം, തേവലക്കര, നെടുമ്പന പ്രദേശങ്ങളില്‍ 10 വീതവും നിലമേല്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും ഈസ്റ്റ് കല്ലട-എട്ട്, കടയ്ക്കല്‍, പവിത്രേശ്വരം, പൂയപ്പള്ളി, പോരുവഴി, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ ആറു വീതവും ഉമ്മന്നൂര്‍, കുളത്തൂപ്പുഴ, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ അഞ്ചു വീതവും ഇളമാട്, മേലില, മൈലം എന്നിവിടങ്ങളില്‍ നാലു വീതവും പട്ടാഴി വടക്കേക്കര-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.