കാസർഗോഡ്:ജില്ലയിലെ ചട്ടംചാലില്‍ ആരംഭിക്കുന്ന ഓക്സിജന്‍ പ്ലാന്റിന് കാഞ്ഞങ്ങാട് നഗരസഭ അഞ്ച് ലക്ഷം രൂപ നല്‍കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെട്ട സംയുക്ത പദ്ധതിയായാണ് ഓക്സിജന്‍ പ്ലാന്റ്. ചൊവ്വാഴ്ച നടന്ന അടിയന്തിര കൗണ്‍സില്‍ യോഗമാണ് തുക നല്കാന് തീരുമാനിച്ചത്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് അബ്ദുള്ള ബില്‍ ടെക്ക്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സമിതി ചെയര്‍പേഴ്സണ്‍മാരായ ജാനകിക്കുട്ടി, മുഹമ്മദലി പി, കെ വി സരസ്വതി, കെ അനിശന്‍, കെ വി മായാകുമാരി, കൗണ്‍സിലര്‍മാരായ വി.വി രമേശന്, കെ കെ ജാഫര്‍, ബല്‍രാജ്, ബനീഷ് രാജ് എന്നിവര്‍ സംസാരിച്ചു.