കാസർഗോഡ്:കോവിഡ് വാക്‌സിന്‍ ചാലഞ്ചിലേക്ക് കാഞ്ഞങ്ങാട് നഗരസഭ കാല്‍ കോടി രൂപ (25 ലക്ഷം) നല്‍കും. വാക്‌സിന്‍ ചാലഞ്ചിലേക്ക് ആദ്യമായാണ് ഒരു നഗരസഭ ഇത്രയും തുക സംഭാവന നല്‍കുന്നത്. മുന്‍പ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അര കോടി രൂപയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാല്‍ കോടിയും നല്‍കി മറ്റ് നഗരസഭകള്‍ക്ക് കാഞ്ഞങ്ങാട് മാതൃകയായിരുന്നു.

ചൊവ്വാഴ്ച നടന്ന അടിയന്തര കൗണ്‍സില്‍ യോഗമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാന്‍ തീരുമാനിച്ചത്.ഓണ്‍ലൈനായി നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ ടെക്ക്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സമിതി ചെയര്‍പേഴ്‌സണ്‍മാരായ ജാനകിക്കുട്ടി, മുഹമ്മദലി പി, കെ വി സരസ്വതി, കെ അനിശന്‍, കെ വി മായാകുമാരി, കൗണ്‍സിലര്‍മാരായ വി.വി രമേശന്‍, കെ കെ ജാഫര്‍, ബല്‍രാജ്, ബനീഷ് രാജ് എന്നിവര്‍ സംസാരിച്ചു.