അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തിനെത്തിയ കാണികള്‍ക്ക് കൗതുകമായി കോഴിക്കോട് വനിതാ സെല്ലിന്റെ ‘അനന്തരം ആനി’ എന്ന നാടകം. സ്ത്രീ സുരക്ഷയും സൈബര്‍ കുറ്റകൃത്യങ്ങളും ആധാരമാക്കി വടകര റൂറല്‍ ട്രാഫിക് സി.പി.ഒ പ്രേമന്‍ മുച്ചിക്കുന്ന് സംവിധാനം ചെയ്ത നാടകത്തില്‍ കഥാപാത്രങ്ങളായി എത്തിയത് കോഴിക്കോട് വനിത സെല്ലിലെ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമാണ്. സൂര്യകാന്തി ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും നിയമവും നിയമപാലകരും ജനങ്ങള്‍ക്ക് ഒപ്പമാണെന്ന ഉറപ്പ് നല്‍കുന്നതുമായിരുന്നു.