മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വ്യാഴാഴ്ച (മെയ് 06) രേഖപ്പെടുത്തി. 4,405 പേരാണ് വ്യാഴ്യാഴ്ച മാത്രം വൈറസ് ബാധിതരായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.43 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,181 പേര്‍ക്കാണ് രോഗബാധ. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ കണ്ടെത്തി. 204 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

65,138 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,207 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,093 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 209 പേരും 267 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 12 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

രോഗബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. വ്യാഴാഴ്ച 3,205 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,45,514 ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 706 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

വ്യാഴാഴ്ച (മെയ് 06) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 49
ആലങ്കോട് 21
ആലിപ്പറമ്പ് 14
അമരമ്പലം 14
ആനക്കയം 24
അങ്ങാടിപ്പുറം 79
അരീക്കോട് 21
ആതവനാട് 39
ഊരകം 12
ചാലിയാര്‍ 07
ചീക്കോട് 40
ചേലേമ്പ്ര 262
ചെറിയമുണ്ടം 08
ചെറുകാവ് 35
ചോക്കാട് 07
ചുങ്കത്തറ 30
എടക്കര 21
എടപ്പറ്റ 01
എടപ്പാള്‍ 91
എടരിക്കോട് 18
എടവണ്ണ 57
എടയൂര്‍ 16
ഏലംകുളം 06
ഇരിമ്പിളിയം 35
കാലടി 72
കാളികാവ് 12
കല്‍പകഞ്ചേരി 14
കണ്ണമംഗലം 19
കരുളായി 06
കരുവാരക്കുണ്ട് 10
കാവനൂര്‍ 15
കീഴാറ്റൂര്‍ 27
കീഴുപറമ്പ് 28
കോഡൂര്‍ 43
കൊണ്ടോട്ടി 89
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 67
കുറുവ 28
കുറ്റിപ്പുറം 54
കുഴിമണ്ണ 30
മക്കരപ്പറമ്പ് 35
മലപ്പുറം 317
മമ്പാട് 23
മംഗലം 18
മഞ്ചേരി 169
മങ്കട 49
മാറാക്കര 35
മാറഞ്ചേരി 24
മേലാറ്റൂര്‍ 18
മൂന്നിയൂര്‍ 85
മൂര്‍ക്കനാട് 40
മൂത്തേടം 18
മൊറയൂര്‍ 33
മുതുവല്ലൂര്‍ 15
നന്നമ്പ്ര 20
നന്നംമുക്ക് 17
നിലമ്പൂര്‍ 73
നിറമരുതൂര്‍ 15
ഒതുക്കുങ്ങല്‍ 33
ഒഴൂര്‍ 13
പള്ളിക്കല്‍ 51
പാണ്ടിക്കാട് 39
പരപ്പനങ്ങാടി 73
പറപ്പൂര്‍ 11
പെരിന്തല്‍മണ്ണ 59
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 22
പെരുവള്ളൂര്‍ 71
പൊന്മള 10
പൊന്മുണ്ടം 11
പൊന്നാനി 71
പൂക്കോട്ടൂര്‍ 44
പോരൂര്‍ 10
പോത്തുകല്ല് 09
പുലാമന്തോള്‍ 14
പുളിക്കല്‍ 46
പുല്‍പ്പറ്റ 32
പുറത്തൂര്‍ 28
പുഴക്കാട്ടിരി 30
താനാളൂര്‍ 22
താനൂര്‍ 63
തലക്കാട് 38
തവനൂര്‍ 82
താഴേക്കോട് 09
തേഞ്ഞിപ്പലം 75
തെന്നല 45
തിരുനാവായ 54
തിരുവാലി 52
തൃക്കലങ്ങോട് 61
തൃപ്രങ്ങോട് 58
തുവ്വൂര്‍ 06
തിരൂര്‍ 75
തിരൂരങ്ങാടി 91
ഊര്‍ങ്ങാട്ടിരി 22
വളാഞ്ചേരി 82
വളവന്നൂര്‍ 19
വള്ളിക്കുന്ന് 65
വട്ടംകുളം 45
വാഴക്കാട് 51
വാഴയൂര്‍ 22
വഴിക്കടവ് 52
വെളിയങ്കോട് 26
വേങ്ങര 47
വെട്ടത്തൂര്‍ 05
വെട്ടം 28
വണ്ടൂര്‍ 62