196 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 1158 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.2 ആണ്. ചികിത്സയിലുണ്ടായിരുന്ന 196 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 14243 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17562 പേര്‍

വീടുകളില്‍ 16769 പേരും സ്ഥാപനങ്ങളില്‍ 793 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17562 പേരാണ്. പുതിയതായി 1547 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5603 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2350 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1249 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 1059 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 53244 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38605 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.