ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി നിരവധി പേര്‍ പുറത്തിറങ്ങുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി. വരും ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കം ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അനാവശ്യമായി പുറത്തിറങ്ങിയ 110 പേര്‍ക്കെതിരെ കേസെടുത്തു. ജില്ലയില്‍ പതിനായിരത്തിലധികം പേര്‍ ഓണ്‍ലൈന്‍ പാസിന് അപേക്ഷിച്ചെന്നും അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളുവെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ക്വാറന്റൈന്‍ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറെയോ 112, 9497961905 എന്നീ നമ്പറുകളിലും അറിയിക്കാം. തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടക്കുകയാണ്. അതിര്‍ത്തി വനപാതകളും പോലീസ് നിരീക്ഷണത്തിലാണ്. ഇതുവരെ അയല്‍സംസ്ഥാനത്ത് നിന്ന് അനുമതിയില്ലാതെ ആളുകള്‍ എത്തിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിലും വനപാതകളിലടക്കം ശക്തമായ പോലീസ് നീരീക്ഷണം ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
#lockdown
#dpcidukki
#BreaktheChain
