കുമാരപുരം ഗ്രാമപഞ്ചായത്ത്‌ വാർഡ് 1, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ് 3, ചമ്പക്കുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 7 ൽ കുറ്റിക്കാട് അമ്പലത്തിന്റെ റോഡിന്റെ വടക്കുവശം മുതൽ കമ്മ്യൂണിറ്റി ഹാൾ പരിസരം വരെയുള്ള പ്രദേശം, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ വാർഡ് 23 ൽ എൻ എച്ച് 66 ൽ പി എച്ച് സി ബ്ലോക്ക്‌ ഓഫീസ് റോഡ് ആരാമത്തിന്റെ വടക്കോട്ടുമാറി കിഴക്കുവശത്തെ വഴി. അരൂർ ഗ്രാമപഞ്ചായത്ത്‌ 14, 16 വാർഡുകൾ. പുറക്കാട് ഗ്രാമപഞ്ചായത്ത്‌ വാർഡ് 11, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്‌ വാർഡ് 3 ൽ കനകകുന്ന് വട്ടത്തുകടവ് പ്രദേശം. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ 6,9,10 വാർഡുകൾ പൂർണമായും, വാർഡ് 5 ൽ പുളിച്ചുവട് ഓതേക്കാട് റോഡിന്റെ പടിഞ്ഞാറ് ഭാഗം മുതൽ കടക്കരപ്പള്ളി മാർക്കറ്റ് റോഡിന്റെ കിഴക്ക് ഭാഗം വരെ. വാർഡ് 8 ൽ വെമ്പള്ളി പാട്ടത്തിൽ മഠം കണ്ണംതോടത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗം വെമ്പള്ളി മഞ്ചാടിക്കൽ റോഡിന്റെ കിഴക്ക് ഭാഗം എന്നീ പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.

വെണ്മണി ഗ്രാമപഞ്ചായത്ത്‌ 4, 11 വാർഡുകൾ, ചെറിയനാട് ഗ്രാമപഞ്ചായത്ത്‌ വാർഡ് 11, തഴക്കര ഗ്രാമപഞ്ചായത്ത്‌ വാർഡ് 3 എന്നിവ കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.