എറണാകുളം: കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ കോവിഡ് ബ്ലോക്ക് ആരംഭിക്കുന്നു. ജനറൽ ആശുപത്രിയിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കാണ് കോവിഡ് വാർഡായി മാറ്റുന്നത്. മൂന്ന് നിലകളിലാണ് വാർഡുകൾ ഉള്ളത്. 102 ഓക്സിജൻ കിടക്കകൾ ഇവിടെ ക്രമീകരിക്കാൻ സാധിക്കും.. ഇതിൽ 6 ഐ.സി.യു ബെഡുകളും ഉൾപ്പെടും. ഉടൻ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുംവിധം ഒരുക്കങ്ങൾ പൂർത്തിയാക്കി. ജില്ലാ കളക്ടർ എസ്.സംഹാസ് നേരിട്ട് സജ്‌ജീകരണങ്ങൾ വിലയിരുത്തി.