കാസർഗോഡ്:    ലോക്ഡൗണിനെ കോവിഡ് പ്രതിരോധ ക്യാമ്പയിനുള്ള അവസരമാക്കി കുടുംബശ്രീ ജില്ലാ മിഷന്‍. ആകര്‍ഷകമായ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പിലാക്കുന്നത്. ലോക്ഡൗണിലെ വിശപ്പകറ്റാന്‍ സമൂഹ അടുക്കള, ടെലി കൗണ്‍സിലിംഗ്, കമ്മ്യൂണിറ്റി റേഡിയോ, മാനസികാരോഗ്യ സഹായം, നിയമസഹായം, കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സേവനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്.

കെശ്രീ കമ്യൂണിറ്റി റേഡിയോ

കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വത്തില്‍ അറിവ് ആസ്വാദനം അയല്‍ക്കൂട്ടങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ എട്ട് മണിക്കാണ് കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണം ആരംഭിക്കുക. കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കി ആളുകളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുക എന്നതാണ് കെശ്രീ കമ്മ്യൂണിറ്റി റേഡിയോയുടെ പ്രധാന ലക്ഷ്യം.

ലോക്ഡൗണിലും തുറന്ന് പ്രവര്‍ത്തിച്ച് സമൂഹ അടുക്കളകള്‍

കഴിഞ്ഞ വര്‍ഷത്തെ പോലെ ലോക്ഡൗണ്‍ കാലത്തും ആരും പട്ടിണിയാകില്ല. ജില്ലയുടെ ആറ് ബ്ലോക്ക് പരിധിയിലും വിശ്രമമില്ലാതെ കുടുംബശ്രീ സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നു. 20 രൂപയ്ക്ക് ഊണ്‍ ഉറപ്പാക്കുന്ന 39 ജനകീയ ഹോട്ടലുകളാണ് ജില്ലയിലുള്ളത്. ഹോട്ടലുകളുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു:

പരപ്പ ബ്ലോക്ക്
കള്ളാര്‍: 9562820280
കോടോംബേളൂര്‍: 95628 20280
പനത്തടി: 8943109804
കരിന്തളം: 9526063885
വെസ്റ്റ് എളേരി: 9497847040
ബളാല്‍: 7510839676

കാറഡുക്ക ബ്ലോക്ക്

കാറഡുക്ക: 8281395910
കുറ്റിക്കോല്‍: 8547062480
ബേഡഡുക്ക: 8281092860
മുളിയാര്‍: 7034632654
ദേലമ്പാടി: 9496702505
ബെള്ളൂര്‍: 7591986689

കാസര്‍കോട് ബ്ലോക്ക്

ചെമ്മനാട്: 9567660603
ബദിയഡുക്ക: 9539359291
കാസര്‍കോട്: 9633400269
കുമ്പള: 701214 2329

കാഞ്ഞങ്ങാട് ബ്ലോക്ക്

അജാനൂര്‍: 7558068272
പളളിക്കര: 7034016505, 9544582935
കാഞ്ഞങ്ങാട്: 8111858204, 9495561250
കാഞ്ഞങ്ങാട്: 7025961094
ഉദുമ: 8129957159
പുല്ലൂര്‍പെരിയ: 8547309 266

നീലേശ്വരം ബ്ലോക്ക്

നീലേശ്വരം: 6235177323
മഹിമ നീലേശ്വര്‍: 859012 1681
ചെറുവത്തൂര്‍: 9562358039
പടന്ന: 9744087661
വലിയപറമ്പ 9745962447
കയ്യൂര്‍ ചീമേനി 9562742094
തൃക്കരിപ്പൂര്‍ 8086392698
പിലിക്കോട്9944087661

മഞ്ചേശ്വരം ബ്ലോക്ക്

മംഗല്‍പാടി: 9633488309
വോര്‍ക്കാടി: 8547223339
മഞ്ചേശ്വരം: 9562867549
പൈവളിഗെ: 7356491447
പുത്തിഗെ: 8592071686
മീഞ്ച 9497161960

ആവശ്യമുള്ളവര്‍ ഹോട്ടലുകളുമായി ബന്ധപ്പെട്ടാല്‍ പ്രഭാത ഭക്ഷണവും ലഭ്യമാക്കും. നിലവില്‍ ഓര്‍ഡറുകള്‍ നല്‍കി ഹോട്ടലില്‍ ചെന്ന് ഭക്ഷണം വാങ്ങുന്ന രീതിയാണ് ഉള്ളതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഹോം ഡെലിവറി സംവിധാനം ആലോചിച്ചു വരികയാണെന്നും കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ പറഞ്ഞു.