കാസര്‍കോട് ജില്ലയില്‍ 963 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 122 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 16290 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21423 പേര്‍

വീടുകളില്‍ 20555 പേരും സ്ഥാപനങ്ങളില്‍ 868 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21423 പേരാണ്. പുതിയതായി 3031 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2865 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1817 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 996 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 929 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 122 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

58580 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 41866 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.