കൊല്ലം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ ഘടിപ്പിച്ച ബെഡ്ഡുകള്‍ കൂടുതലായി സജ്ജീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. അടിയന്തര ചികിത്സയും ഓപ്പറേഷനും ഒഴികെ മുഴുവന്‍ സംവിധാനവും കോവിഡ് ചികിത്സക്കായി മാറ്റും. കൂടുതല്‍ ഡോക്ടര്‍മാരെ വിന്യസിക്കും.

എല്ലാ ആശുപത്രികളിലേയും പനി ക്ലിനിക്കുകള്‍ കോവിഡ്-19 ക്ലിനിക്കുകള്‍ ആക്കി മാറ്റും.ഗൃഹചികിത്സയില്‍ കഴിയുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ താലൂക്കാശുപത്രിയിലെത്തി കാറ്റഗറി നിര്‍ണയം നടത്താം. ബെഡിന്റെ ലഭ്യത അനുസരിച്ച് ആശുപത്രിയിലേക്ക് മാറ്റും.

ഗൃഹചികിത്സയില്‍ കഴിയുന്നവര്‍ ഓക്‌സിജന്‍ നില പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കണം. ടെലി കൗണ്‍സിലിംഗ് ലഭിക്കാന്‍ 8281086130. എല്ലാ താലൂക്ക് ആശുപത്രികളിലും നേരിട്ട് സന്ദര്‍ശനം പരിമിതപ്പെടുത്താന്‍ സഞ്ജീവനി ഒ. പി (https://esanjeevaniopd.in ) ഏര്‍പ്പെടുത്തിയെന്നും ഡി.എം.ഒ അറിയിച്ചു.