ആലപ്പുഴ : കോവിഡ് 19- രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി ചമ്പക്കുളം വാർഡ്‌ 10 ൽ റോയൽ റൈസും സമീപ പ്രദേശവും , വാർഡ്‌ 11 ൽ നാലുകെട്ട് മുതൽ പോയ്‌ക്കരം കുളം വരെ, ആല വാർഡ്‌ 2- ൽ തയ്യൽപ്പടി മുതൽ കോണിത്തേത്ത് ഭാഗം വരെ, ഹരിപ്പാട് മുൻസിപാലിറ്റി വാർഡ് 14 ൽ വടക്ക് – പടിഞ്ഞാറെ കുറ്റിയിൽ ജംഗ്ഷൻ, തെക്ക് – പാലമൂട് ജംഗ്ഷൻ, കിഴക്ക് – കുറ്റിയിൽ ജംഗ്ഷൻ, പടിഞ്ഞാറ് – റെയിൽവേ കിഴക്ക് ഭാഗം, ചെറിയനാട് – വാർഡ്‌ 12 ൽ അറക്കൽ ഭാഗം, ചെറിയനാട് വാർഡ് 13 ൽ തേവർകുളം എണ്ണവിള കോളനി ഭാഗം, തൈക്കാട്ടുശേരി വാർഡ്‌ 1ൽ മനക്കൽ പോക്കാത്തുചിറ റോഡും ചുടുകാട്ട്പുറം ജംഗ്ഷൻ വരെയുള്ള പ്രദേശം, ദേവികുളങ്ങര വാർഡ്‌ 12, താമരാക്കുളം വാർഡ്‌ -7, 14, തുറവൂർ വാർഡ്‌ 11 വരെയുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

മാരാരിക്കുളം തെക്ക് വാർഡ്‌ 14, വെണ്മണി വാർഡ്‌ 13, ചമ്പക്കുളം വാർഡ് 11, ആലപ്പുഴ മുൻസിപ്പാലിറ്റി വാർഡ്‌ 42 ( റെയിൽവേ സ്റ്റേഷൻ വാർഡ് ) തൈക്കാട്ടുശേരി വാർഡ്‌ 7 ൽ എൻ എസ് സി സി ഗ്രൗണ്ട് റോഡിന് പടിഞ്ഞാറു ഭാഗം വരെ, തെക്കോട്ട് ചാത്തനാട് കലിങ്ക് വരെയുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.