തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ 2025- 26 അധ്യയന വർഷത്തിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ് (ജി.ഐ.എഫ്.ഡി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. എസ്.എസ്.എൽ.സി & കെ.ജി.റ്റി.ഇ ടെയിലറിങ്, എംബ്രോയിഡറി & നീഡിൽ വർക്ക് (ലോവർ & ഹയർ) എന്നിവയാണ് യോഗ്യത. തത്തുല്യ/ ഉയർന്ന യോഗ്യതകൾ: ക്ലോത്തിങ് & എംബ്രോയിഡറിയിൽ വി.എച്ച്.എസ്.ഇ, ഫാഷൻ ടെക്നോളജിയിൽ ഐ.ടി.ഐ/ ഐ.ടി.സി, ഡ്രസ് മേക്കിങ്ങിൽ എൻ.ടി.സി, ടെക്സ്റ്റൈൽ ടെക്നോളജിയിൽ പോളിടെക്നിക് ഡിപ്ലോമ, ഫാഷൻ ഡിസൈനിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമ, ബി.എസ്‌സി. ഫാഷൻ ടെക്നോളജി, ബി.എസ്‌സി. കോസ്ട്യൂമ്സ് ആൻഡ് ഫാഷൻ ഡിസൈനിങ്, ബി.എസ്‌സി. ഫാഷൻ & അപ്പാരൽ ഡിസൈനിങ്, ബി.എസ്‌സി. കോസ്ട്യൂം ഡിസൈൻ & ഫാഷൻ, എം.എസ്‌സി. ഫാഷൻ ടെക്നോളജി.
ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27ന് രാവിലെ 10ന് സ്ഥാപന മേധാവി (പ്രിൻസിപ്പൽ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
