പാലക്കാട്: പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് വാരാന്ത്യ അവധി ദിനങ്ങളില്‍ മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള സൗജന്യപരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. കുഴല്‍മന്ദം ഗവ.പ്രീ എക്സാമിനേഷന് ട്രൈനിങ് സെന്ററില്‍ നടത്തുന്ന പരിശീലനത്തില്‍ പട്ടിക ജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കുമാണ് അവസരം. താല്പര്യമുള്ളവര് ബന്ധപ്പെട്ട രേഖകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 11നകം സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക ജില്ലാ-ബ്ലോക്ക്-മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും കുഴല്‍മന്ദം ഗവ.പ്രീ എക്സാമിനേഷന് ട്രൈനിങ് സെന്ററിലും ലഭിക്കും. ഫോണ്‍-04922 273777.
