ഇടുക്കി ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക കൃഷി നാശം. ജില്ലയില്‍ ശരാശരി 92.77 മില്ലി മീറ്റര്‍ മഴ ലഭിച്ചു. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 208 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ദേവികുളം താലൂക്കില്‍ 102.2 മി.മീ മഴയും ലഭിച്ചു. തൊടുപുഴ താലൂക്കില്‍ 73.4 മി.മീ മഴ രേഖപ്പെടുത്തി. ഇടുക്കിയില്‍ 49.8 മില്ലി മീറ്ററും, ഉടുമ്പന്‍ചോലയില്‍ 30.4 മി.മീ മഴയും ലഭിച്ചു.
ജില്ലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും 205 ഹെക്ടര്‍ ഭൂമിയില്‍ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. ജില്ലയിൽ 17 വീടുകൾ പൂര്‍ണ്ണമായും, 258 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി. തൊടുപുഴ- 44, ഉടുമ്പന്‍ചോല- 22, ഇടുക്കി- 59, ദേവികുളം- 70, പീരുമേട് 63 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. ഉടുമ്പന്‍ചോല താലൂക്കില്‍ രണ്ട് ക്യാമ്പുകളിൽ നാല് കുടുംബങ്ങളിലെ 13 പേരെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.