ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച രാവിലെ 8.30 വരെ, 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ. 157.2 മില്ലീമീറ്റർ മഴയാണ് ഈ ഭാഗത്ത് ലഭിച്ചത്. ചേർത്തല-133 എം.എം., ഹരിപ്പാട്-108.4 എം.എം., കായംകുളം-118.6 എം.എം., മങ്കൊമ്പ്-126 എം.എം., മാവേലിക്കര-120.2 എം.എം. എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ തോത്. ശനിയാഴ്ച ഉച്ചയ്ക്ക് 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ചേർത്തലയിൽ 12.5 എം.എം., കായംകുളം 16.5 എം.എം., ആലപ്പുഴ-20 എം.എം. എന്നിങ്ങനെയാണ് മഴ ലഭിച്ചത്. കനത്തകാറ്റും മഴയും ജില്ലയിൽ വ്യാപകനാശനഷ്ടമാണുണ്ടാക്കിയത്.