നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴില്‍ നടത്തുന്ന വിവിധ പദ്ധതികളില്‍ ഒഴിവുളള യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തും.  യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഏഴിന് രാവിലെ 10 ന് തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണം.  യോഗ്യത: BNYS/Msc inYoga/MPhil യോഗാ ബിരുദം, യൂണിവേഴ്‌സിറ്റി.  അംഗീകൃത ഒരു വര്‍ഷ യോഗ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.  പ്രായപരിധി 60 വയസിന് താഴെ. ശമ്പളം: പ്രതിമാസം 12,000 രൂപ. ഫോണ്‍: 0471 2320988.