കോവിഡ് പ്രതിരോധ പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കി ഓരോ രോഗിയിലേയ്ക്കും കൂടുതൽ ശ്രദ്ധ എത്തിക്കാൻ സഹായകമായ രീതിയിൽ ഗ്രാമപഞ്ചായത്ത് തലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ പിന്തുണനാ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി പഞ്ചായത്ത് വകുപ്പിന്റെ കോവിഡ്-19 ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് ടീം പ്രവർത്തനമാരംഭിച്ചു.

ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് ടീമുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണനാ സംവിധാനങ്ങൾ ഒരുക്കുന്നതിനും അതുവഴി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ സമയബന്ധിതമായി ഇടപെടൽ നടത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി വകുപ്പുതല ക്രൈസിസ് മാനേജ്മെന്റ് ടീം രൂപീകരിച്ചു.
പഞ്ചായത്ത് ഡയറക്ടർ ചെയർപേഴ്സണും, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ കൺവീനറും, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ (ഭരണം) ജോയിന്റ് ഡയറക്ടർ (വികസനം) എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്. ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ അംഗങ്ങളായ വകുപ്പുതല ക്രൈസിസ് മാനേജ്മെന്റ് ടീം എല്ലാ ദിവസവും യോഗം ചേർന്ന് ഗ്രാമപഞ്ചായത്തുകളുടെ കൊവിഡ് രോഗപ്രതിരോധ നടപടികളും ജില്ലാതല ക്രൈസിസ് മാനേജ്െന്റ് ടീമുകളുടെ പ്രവർത്തനങ്ങളും അവലോകനം ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.