ആലപ്പുഴ : കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി ജില്ലയിലെ രണ്ട് ഗ്രാമപഞ്ചായത്തുകൾ കൂടി പൂർണമായും കണ്ടെയിൻമെൻറ് സോണാക്കി. അരൂർ, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളുമാണ് അടച്ചത്. തഴക്കര വാർഡ് എട്ടിൽ കല്ലിത്തുണ്ടം ജംഗ്ഷൻ മുതൽ ചക്കുളത്ത് കടവ് റോഡ് വരെയും കോട്ടാലേത്ത് അമ്പലം മുതൽ പുതുച്ചിറ അക്വാഡേറ്റ് വരെയും, കശുവണ്ടി ഫാക്ടറി മുതൽ പുതുച്ചിറ അക്വാഡേറ്റ് വരെയുള്ള പ്രദേശം, കുത്തിയതോട് വാർഡ് 3,6,9,13, പാലമേൽ വാർഡ് 13, വീയപുരം വാർഡ് 1- ൽ പുത്തൻതുരുത്ത് ഭാഗവും ആറ്റുമാലിൽ ഭാഗവും, തലവടി വാർഡ് 1- ൽ അമ്പ്രയിൽ മൂല ജംഗ്ഷൻ മുതൽ ആലുമൂട്ടിൽ ഭാഗം വാണിയപുരയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണാക്കി.
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
കൃഷ്ണപുരം വാർഡ് രണ്ട്, നൂറനാട് വാർഡ് 17- ൽ പനയ്ക്കൽ ജംഗ്ഷൻ മുതൽ മീത്തിൽ കോളനി വരെ വരുന്ന പ്രദേശം, രാമങ്കരി വാർഡ് 7, 8, തലവടി വാർഡ് 14- ൽ കൊച്ചമ്മനം മുതൽ വടക്കോട്ട് മാമ്മൂട് കോളനി വരെയുള്ള പ്രദേശം, വാർഡ് ഏഴിൽ വ്യാസപുരം പ്രദേശം, ചെട്ടികുളങ്ങര വാർഡ് 13, പട്ടണക്കാട് വാർഡ് 1,8, 12,14,17, 18, 19, ഹരിപ്പാട് മുൻസിപ്പാലിറ്റി വാർഡ് 28, ആലപ്പുഴ മുൻസിപ്പാലിറ്റി വാർഡ് 37- ൽ വട്ടയാൽ മുജാഹിദ് പള്ളിയുടെ എതിർവശം റോസ് ഹൗസിലേക്കുള്ള ഇടവഴി മുതൽ റോസ് ഹൗസിൽ ഓട്ടോ ഡ്രൈവർ നവാസിന്റെ വീടിനു കിഴക്ക് ഭാഗത്തുള്ള ഇടവഴി വരെ, എഴുപുന്ന വാർഡ് 1, 3,7,9,14,15, 16 വരെയുള്ള പ്രദേശം.