PRD Live
  • Home
  • General News
  • District News
    • തിരുവനന്തപുരം
    • കൊല്ലം
    • പത്തനംതിട്ട
    • ആലപ്പുഴ
    • ഇടുക്കി
    • കോട്ടയം
    • എറണാകുളം
    • തൃശ്ശൂർ
    • പാലക്കാട്
    • മലപ്പുറം
    • കോഴിക്കോട്
    • വയനാട്
    • കണ്ണൂർ
    • കാസർഗോഡ്
    • ന്യൂ ഡൽഹി
  • Education
  • Employment News
  • Cabinet Decision
  • Health
  • Cultural
  • Government Orders
  • Sabarimala

‘പറന്നുയരാം കരുത്തോടെ’: വനിതാ കമ്മീഷൻ കാമ്പയിൻ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Home /പൊതു വാർത്തകൾ/‘പറന്നുയരാം കരുത്തോടെ’: വനിതാ കമ്മീഷൻ കാമ്പയിൻ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
പൊതു വാർത്തകൾ |
January 16, 2026

* മഞ്ജു വാര്യർ കാമ്പയിൻ അംബാസിഡർ

കേരള വനിതാ കമ്മീഷൻ നടപ്പാക്കുന്ന ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ , മെമ്പർ സെക്രട്ടറി കെ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്  ‘പറന്നുയരാം കരുത്തോടെ’ എന്ന ടാഗ്ലൈനിൽ സംസ്ഥാനത്തുടനീളം  കാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രശസ്തനടി മഞ്ജു വാര്യരാണ് കാമ്പയിൻ അംബാസിഡർ. ആദ്യഘട്ടമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കും.

സംസ്ഥാനതല ഉദ്ഘാടനം 19ന് വൈകിട്ട് 3ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വനിതാ ശിശുവികസന, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, വനിതാ ശിശുവികസന വകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറി  ഡോ. ഷർമ്മിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി കുമാർ, ജില്ലാ കളക്ടർ അനുകുമാരി, പോലീസ് ഐ ജി എസ് അജിതാബീഗം, കമ്മീഷൻ അംഗങ്ങളായ അഡ്വ ഇന്ദിരാ രവീന്ദ്രൻ, അഡ്വ എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, അഡ്വ പി കുഞ്ഞായിഷ തുടങ്ങിയവർ പങ്കെടുക്കും.

‘നമുക്കെങ്ങനെ പറന്നുയരാം’ എന്ന വിഷയത്തിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്‌റ് ഭാഗ്യലക്ഷ്മി മോഡറേറ്ററാകുന്ന സംവാദവും ഉണ്ടാകും. സർക്കാർ പ്‌ളീഡർ, പ്രോസിക്യൂട്ടർ ഡോ. ടി ഗീനാകുമാരി, ജൻഡർ കൺസൽട്ടൻറ് ഡോ. ടി കെ ആനന്ദി, എഴുത്തുകാരി ഡോ. ചന്ദ്രമതി, എച്ചുമുക്കുട്ടി, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗം ഡോ. ഷാലിമ, കമ്മീഷൻ അംഗങ്ങൾ, ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ ചന്ദ്രശോഭ തുടങ്ങിയവർ പാനലിസ്റ്റുകളാകും. തുടർന്ന് പ്രശസ്ത ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി നടക്കും.

 കമ്മീഷൻ ആസ്ഥാനമായ തിരുവനന്തപുരത്തും ,മേഖലാ ഓഫീസുകൾ പ്രവർത്തിക്കുന്ന  കോഴിക്കോടും എറണാകുളത്തും വനിതകൾക്ക് സൗജന്യ കൗസിലിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കമ്മീഷൻ  അധ്യക്ഷ അഭ്യർത്ഥിച്ചു.

ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം: ധനമന്ത്രി
കോന്നി മെഡിക്കൽ കോളേജിൽ 50 കോടി രൂപയുടെ അഞ്ച് പദ്ധതികൾ 
TAGS: keralagovernment prdlivekerala cmpinarayivijayan womenscommission campaignlogo parannuyaramkaruthode

Search

Categories

  • പൊതു വാർത്തകൾ 12,046
  • തിരുവനന്തപുരം 3,689
  • കൊല്ലം 3,420
  • ജില്ലാ വാർത്തകൾ 4
  • പ്രധാന അറിയിപ്പുകൾ 6,890
  • പത്തനംതിട്ട 3,267
  • തൊഴിൽ വാർത്തകൾ 6,741
  • ആലപ്പുഴ 3,686
  • ഇടുക്കി 3,974
  • ആരോഗ്യം 1,240
  • കോട്ടയം 3,009
  • വിദ്യാഭ്യാസം 6,428
  • മന്ത്രിസഭാ തീരുമാനങ്ങൾ 324
  • എറണാകുളം 6,660
  • കാർഷിക വാർത്തകൾ 404
  • തൃശ്ശൂർ 4,841
  • സർക്കാർ ഉത്തരവുകൾ 240
  • പാലക്കാട് 5,102
  • മലപ്പുറം 3,376
  • സാംസ്കാരികം 536
  • കോഴിക്കോട് 3,847
  • കാലാവസ്ഥ: Weather Alerts 303
  • വയനാട് 5,942
  • English Press Release 669
  • Uncategorized 3
  • കണ്ണൂർ 2,880
  • കരുത്തോടെ കേരളം 99
  • കാസർഗോഡ് 3,615
  • നിയമസഭ പുസ്തകോത്സവം 49
  • ന്യൂ ഡൽഹി 43
  • സ്‌കൂൾ കലോത്സവം 2025 42
  • ശബരിമല തീര്‍ത്ഥാടനം-2024 26
  • IFFK 2024 12
  • ലോക കേരളസഭ 2024 18
  • കേരളീയം 119
  • ശബരിമല 528
  • IFFK 2023 11
  • IFFK 2022 113
  • ഐ.എഫ്.എഫ്.കെ വാർത്തകൾ 52
  • സ്ത്രീകൾക്കായി 54
  • ലോക കേരള സഭ 2022 28
  • മികവോടെ മുന്നോട്ട് 265
  • IFFK 2021 88
  • COVID-19 69
  • സ്‌കൂള്‍ കലോത്സവം 2019 14
  • ലോക കേരള സഭ 2019 29
  • ലോക കേരള സഭ 47
  • IFFK 2019 44
  • IFFK 2018 7
  • ഐ.ഡി.എസ്.എഫ്.എഫ്.കെ വാർത്തകൾ 12
  • ആറന്മുള ജലോത്സവം 17
  • വനിതാമതിൽ 55

Latest Updates

  • ക്വട്ടേഷന്‍ ക്ഷണിച്ചു
  • കണ്ടക്ടര്‍-ഡ്രൈവര്‍ കം കണ്ടക്ടര്‍: ശാരീരിക ക്ഷമത പരിശോധന
  • രജതജൂബിലി നിറവില്‍ ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബിരുദദാന ചടങ്ങ്
  • ‘ഫൗണ്ടേഷണല്‍ ലേണിങ് സ്റ്റഡി’; പാലക്കാട് ജില്ലാതല അവതരണം നടന്നു
  • വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കാന്‍ സര്‍ക്കാറിനായി: മന്ത്രി എം.ബി. രാജേഷ്

Tag Cloud

22ndiffk cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media nationalconferenceandexpo password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trackbacks trivandrum video viratkohli

Recent posts

  • ക്വട്ടേഷന്‍ ക്ഷണിച്ചു February 10, 2026
  • കണ്ടക്ടര്‍-ഡ്രൈവര്‍ കം കണ്ടക്ടര്‍: ശാരീരിക ക്ഷമത പരിശോധന February 10, 2026
  • രജതജൂബിലി നിറവില്‍ ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബിരുദദാന ചടങ്ങ് February 10, 2026

Categories

22ndiffk cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media nationalconferenceandexpo password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trackbacks trivandrum video viratkohli