സംസ്ഥാന വനിത കമ്മീഷൻ ഡിസംബർ 19ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റി. രാവിലെ 10ന് ആരംഭിക്കുന്ന കമ്മീഷൻ സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.

സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കേരള വനിതാ കമ്മീഷൻ സുരക്ഷാ ഓഡിറ്റ് പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ മനസിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമായി സർവ്വേ നടത്തി…

മദ്യത്തിനും ലഹരിക്കുമെതിരെ ക്യാമ്പയിന്‍ ശക്തമാക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍. കടപ്പാക്കട ജവഹര്‍ ബാലഭവനില്‍ നടത്തിയ സിറ്റിംഗിലാണ് അറിയിച്ചത്. കുടുംബവ്യവസ്ഥയുടെ പ്രാധാന്യം യുവതയിലേക്കെത്തിക്കാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗും  വിവാഹശേഷമുള്ള കൗണ്‍സിലിംഗും നല്‍കും. ലിംഗസമത്വം-നീതി,…

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 36 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതിയില്‍ എസ്.പി റിപ്പോര്‍ട്ട് തേടി.…

കേരള വനിതാ കമ്മീഷന്റെ എറണാകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ പാർട്ട് ടൈം കൗൺസിലർമാരായി സേവനമനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും, കൗൺസിലിംഗിൽ ഡിപ്ലോമയും ഫാമിലി കൗൺസലിംഗിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം…

2025-26 സാമ്പത്തിക വർഷത്തെ മേജർ / മൈനർ ഗവേഷണ പഠനങ്ങൾക്ക് ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നും കേരള വനിതാ കമ്മീഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട…

കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ട്രാൻസ് വിമൻ നേരിടുന്ന പ്രശ്നങ്ങൾ - തുറന്നുപറച്ചിൽ 13ന് തിരുവനന്തപുരം തൈക്കാട് റസ്റ്റ്ഹൗസ് ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.…

കേരള വനിതാ കമ്മീഷൻ മേയ് 08 ന് വയനാട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 12 ന് പാലക്കാട് (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ), 14നും 15നും തിരുവനന്തപുരം (കോട്ടൺഹിൽ), 16 ന് കൊല്ലം (ആശ്രാമം…