പ്രകൃതിക്ഷോഭം വഴി ജില്ലയില്‍ ഇന്നലെ(മെയ് 19)20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ആറു താലൂക്കുകളിലായി നാലു വീടുകള്‍ പൂര്‍ണമായും 63 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ടു കിണറുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.
കരുനാഗപ്പള്ളിയിലെ മൂന്നും കൊല്ലത്തെ ഒന്നും ഉള്‍പ്പെടെ നാലു ക്യാമ്പുകളില്‍ 88 പേരുണ്ട്. 31 കുടുംബങ്ങളിലെ 37 വീതം പുരുഷ•ാരും സ്ത്രീകളും 14 കുട്ടികളും. കരുനാഗപ്പള്ളിയിലെ ആലപ്പാട് വില്ലേജിലെ കുഴിത്തുറ ജി.എഫ്.എച്ച്.എസ്.സ്‌കൂളിലും സ്രായിക്കാട് ജി.എച്ച്.ഡബ്ല്യു.എല്‍.പി.സ്‌കൂളിലും ക്ലാപ്പന വില്ലേജിലെ ഗ്രാന്‍ഡ് ഹൈനസ് കണ്‍വെന്‍ഷനിലും കൊല്ലം വടക്കേവിളയിലെ വിമലഹൃദയ എച്ച്.എസ്.എസ്സിലുമാണ് ക്യാമ്പുകള്‍.
