2585 പേർക്ക് രോഗമുക്തി
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച 2034 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും രണ്ടു പേർ വിദേശത്തു നിന്നും എത്തിയതാണ്. 2025 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2585 പേർ രോഗമുക്തരായി. ആകെ 129164 പേർ രോഗ മുക്തരായി. 21042 പേർ ചികിത്സയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.66 ശതമാനമാണ്.