ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ വടകര, മാള, മറ്റക്കര, കല്യാശ്ശേരി, പൈനാവ്, പൂഞ്ഞാര്‍, കുഴല്‍മന്ദം, കരുനാഗപ്പള്ളി എന്നീ മോഡല്‍ പോളീടെക്‌നിക് കോളേജുകളില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. www.ihrdmptc.org എന്ന പോര്‍ട്ടല്‍ വഴി ജൂണ്‍ നാല് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകളും രജിസ്‌ട്രേഷന്‍ ഫീസായ 200 രൂപയുടെ ഡിഡിയും സഹിതം ജൂണ്‍ ഏഴ് വൈകിട്ട് നാലിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2322985, 2322501