ഇടുക്കി ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണി നോടനുബന്ധിച്ച് മെയ് 8 മുതല്‍ മെയ് 21 വരെ ജില്ലയില്‍ നടത്തിയ കര്‍ശന നിയന്ത്രണങ്ങളിലും പരിശോധനകളിലും കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 1660 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

72 പേര്‍ക്കെതിരെ ക്വാറന്റെയ്ന്‍ ലംഘനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10112 പെറ്റി കേസുകള്‍ കൈക്കൊണ്ടു. 29626 ആളുകളെ താക്കീത് ചെയ്തു വിട്ടയച്ചു. 203 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ നാല് അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലും, ജില്ലാ അതിര്‍ത്തികളിലും കാനനപാതകളിലും പോലീസും ഇതര വകുപ്പുകളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി വരുന്നു. ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും തുടരും. ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള ക്വാറന്റെയ്ന്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ പോലീസ് കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ 9497961905 ല്‍ വിളിച്ച് അിറയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

#lockdown
#idukkidistrict