2072 പേർക്ക് കോവിഡ്

– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.26 ശതമാനം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച (മേയ് 21 ) 2072 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2104 പേർ രോഗമുക്തരായി. 21.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ ഒരാൾ വിദേശത്തു നിന്ന് എത്തിയതാണ്. 2057 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,33,482 പേർ രോഗമുക്തരായി. 21,239 പേർ ചികിത്സയിലുണ്ട്.

415 പേർ രോഗം ബാധിച്ച് കോവിഡ് ആശുപത്രികളിലും 2127 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 16085 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. വെള്ളിയാഴ്ച(മേയ് 21) 289 പേർ ആശുപത്രി നിരീക്ഷണത്തിലായി. 4428 പേർ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു. 4640 പേർ വെള്ളിയാഴ്ച നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 66675 പേർ നിരീക്ഷണത്തിലുണ്ട്. വെള്ളിയാഴ്ച 8595 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.