കാലവര്‍ഷത്തിന് മുന്നോടിയായി തൊടുപുഴ നഗരസഭ പരിധിയില്‍ വരുന്ന ഓടകള്‍ അടിയന്തിരമായി വൃത്തിയാക്കി വെളളം സുഗമമായി ഒഴുകി പോകുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും, പൊതുസ്ഥലങ്ങളില്‍ വെളളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. ഇതിന്റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണ്.

ടൗണ്‍ കേന്ദ്രീകരിച്ചുളള പ്രവര്‍ത്തികള്‍ക്ക് പുറമേ എല്ലാ വാര്‍ഡുകളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വാര്‍ഡ് സാനിട്ടേഷന്‍ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നിര്‍ദ്ദേശ്ശം നല്‍കി. എല്ലാ വാര്‍ഡുകളിലേയ്ക്കുമുളള ഫണ്ട് അനുവദിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ.കരീം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജോ മാത്യൂ, പ്രജീഷ് കുമാര്‍ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നകുന്നത്.

ചിത്രം: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി തൊടുപുഴ നഗരത്തിലെ ഓടകള്‍ വൃത്തിയാക്കുന്നു