കണ്ണൂർ: ജില്ലാ പഞ്ചായത്ത് കെട്ടിട നികുതി ഒടുക്കണമെന്നും അല്ലാത്തപക്ഷം കെട്ടിടം ജപ്തി നടപടികള്‍ സ്വീകരിക്കുമെന്നും കാണിച്ച് കോര്‍പറേഷന്‍ ജില്ലാ പഞ്ചായത്തിന് നല്‍കിയ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് 2016 മുതലുള്ള നികുതിയായി 13 ലക്ഷത്തോളം രൂപയാണ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് നമ്പര്‍ 3025/2007 പ്രകാരം പഞ്ചായത്ത്, നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെയും നഗരസഭയുടെയും കെട്ടിടങ്ങളെ കെട്ടിട നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്നും അതിനാല്‍ നോട്ടീസ് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു.