ആലപ്പുഴ:   മാവേലിക്കര നഗരസഭ വാർഡ് 11 -ൽ വെള്ളൂർ കുളത്തിന്റെ തെക്ക് ഭാഗം മുതൽ പടിഞ്ഞാറോട്ടുള്ള വഴി മുതൽ റെയിൽവേ ക്വാർട്ടേഴ്സിന്റെ ഇടയ്ക്ക് കൂടി പടിഞ്ഞാറോട്ടുള്ള വഴിവരെയുള്ള ഭാഗം, വാർഡ് 16 ൽ പുല്ലമ്പ്ലാവ് ഉണ്ണിപ്പാലം മുതൽ കിഴക്കോട്ടുള്ള റോഡ് മുതൽ ഗുരുമന്ദിരം ഐ. റ്റി. സി വരെ, വാർഡ് 13 ൽ കൊമ്പശ്ശേരി വീടിന്റെ തെക്ക് ഭാഗം മുതൽ ഉമ്പർനാട്ടു ഐ. റ്റി. സി യുടെ പടിഞ്ഞാറ് ഗുരുമന്ദിരം ഭാഗം വരെ, വാർഡ് 27 ൽ കണ്ടിയൂർ ചന്തമുക്ക് മുതൽ വടക്കോട്ടും കുറ്റിയിൽ വടക്കേതിൽ ഭാഗവും വരെ, വാർഡ് 7 ൽ കണ്ണങ്കര ഭാഗം, തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ വാർഡ് 11 ൽ തെക്ക് -ബിവറേജ് ഔട്ലെറ്റ് പാണ്ടിപ്പറമ്പ് റോഡ് പടിഞ്ഞാറ് -തൃക്കുന്നപ്പുഴ തോട്ടപ്പള്ളി റോഡ് വടക്ക് -വടക്കേമഠം മംഗലപ്പള്ളി റോഡ്, കിഴക്ക് കരിത്തറ തോട്, വാർഡ് 1 ൽ തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റൂട്ടിൽ വടക്ക് പല്ലന പുലത്തറ ജങ്ക്ഷൻ മുതൽ തെക്ക് പല്ലന ചന്ത വരെ ബീച്ച് റോഡിനു കിഴക്ക് ഭാഗം തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡിനു പടിഞ്ഞാറ് ഭാഗം ഉള്ള പ്രദേശം (ആകെ 22 വീടുകൾ ), മുളക്കുഴ പഞ്ചായത്ത്‌ വാർഡ് 12( ലക്ഷം വീട് കോളനി ഉൾപ്പെടുന്ന പ്രദേശം ), പുറക്കാട് പഞ്ചായത്ത്‌ വാർഡ് 13-കരിക്കമ്പള്ളി കോളനി ഭാഗം, കാവാലം പഞ്ചായത്ത്‌ വാർഡ് 2,5,6,7,12.

നിയന്ത്രിത മേഖലകളിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

നെടുമുടി പഞ്ചായത്ത്‌ വാർഡ് 5, ചിങ്ങോലി വാർഡ് 6 ൽ തെക്ക് -കുന്നേൽ ഭാഗം മുതൽ മങ്ങാട്ട് വരെ വടക്ക് -പാലത്തുംപാട്ട് മുതൽ നിലംനികത്തിൽ വരെ കിഴക്ക് -മങ്ങാട്ട് മുതൽ പത്തിശ്ശേരി ഭാഗം വരെ, പടിഞ്ഞാറ്-ശിവാലയം മുതൽ പാലത്തുംപാട്ട് ഭാഗം വരെ വരുന്ന പ്രദേശം, എഴുപുന്ന വാർഡ് 12, മുട്ടാർ വാർഡ് 5,9,11, വെണ്മണി വാർഡ് 10, കോടംതുരുത്ത് വാർഡ് 5,6, പെരുമ്പളം വാർഡ് 2,4,6,7, താമരക്കുളം വാർഡ് 5, തണ്ണീർമുക്കം പഞ്ചായത്ത്‌ വാർഡ് 13, 18.