നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി സ്ഥാനാർഥി/ചീഫ് ഇലക്ഷൻ ഏജൻറിനായി തെരഞ്ഞെടുപ്പ് ചെലവിന്റെ അന്തിമ കണക്ക് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ് മെയ് 25ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും. തെരഞ്ഞെടുപ്പ് ചെലവ് കണക്കുമായി ബന്ധപ്പെട്ട അനുരഞ്ജന യോഗം മെയ് 26, 27 തീയതികളിൽ കളക്ടറേറ്റിലും നടക്കും.

അനുരഞ്ജന യോഗത്തിൽ സ്ഥാനാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കളക്ടറേറ്റിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. ചെലവ് നിരീക്ഷകർ ഓൺലൈനായി പങ്കെടുക്കും. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് അന്തിമ ചെലവ് വിവരം ജൂൺ ഒന്നിനോ മുമ്പോ സമർപ്പിക്കണമെന്നും അറിയിച്ചു. അനുരഞ്ജന യോഗത്തിൽ സ്ഥാനാർഥികൾ ഹാജരാവേണ്ട സമയക്രമം:
മഞ്ചേശ്വരം: മെയ് 26, രാവിലെ 10-10.45 കെ. സുരേന്ദ്രൻ, 10.45-11.30 എ.കെ.എം അഷ്‌റഫ്, 11.30-12.15 വി.വി. രമേശൻ, 12.15-1 മണി പ്രവീൺ കുമാർ, ജോൺ ഡിസൂസ, സുരേന്ദ്രൻ എം.
കാസർകോട്: മെയ് 26, ഉച്ച 2-2.45 എൻ.എ നെല്ലിക്കുന്ന്, 2.45-3.30 അഡ്വ. കെ. ശ്രീകാന്ത്, 3.30-4.15 എം.എ ലത്തീഫ്, 4.15-5 വിജയ കെ.പി, രഞ്ജിത്ത് രാജ് എം., നിഷാന്ത്കുമാർ ഐ.ബി, സുധാകരൻ.
ഉദുമ: മെയ് 27, രാവിലെ 9-9.45 സി.എച്ച്. കുഞ്ഞമ്പു, 9.45-10.30 ബാലകൃഷ്ണൻ സി, 10.30-11.15 എ. വേലായുധൻ, 11.15-12 മോവിന്ദൻ ബി, കുഞ്ഞമ്പു കെ, രമേശൻ കെ.
കാഞ്ഞങ്ങാട്: മെയ് 27, ഉച്ച 12-12.30 ഇ. ചന്ദ്രശേഖരൻ, 12.30-1 പി.വി. സുരേഷ്, 2.30-3 ബൽരാജ്, 3-3.30 അബ്ദുൽ സമദ് ടി, ടി. അബ്ദുൽസമദ്, രേഷ്മ കരിവേടകം, അഗസ്റ്റിൻ, കൃഷ്ണൻ പരപ്പച്ചാൽ, മനോജ് തോമസ്, ശ്രീനാഥ് ശശി ടി.സി.വി, സുരേഷ് ബി.സി.
തൃക്കരിപ്പൂർ: മെയ് 27, 3.30-4 എം. രാജഗോപാലൻ, 4-4.30 എം.പി ജോസഫ്, 4.30-5 ഷിബിൻ ടി.വി, 5-5.30 ടി.വി. മഹേഷ്, ലിയാഖത്തലി, ജോയ് ജോൺ, എം.വി. ജോസഫ്, സുധൻ.