കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ കൊട്ടാരക്കര മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി. ‘കെയര്‍ കൊട്ടാരക്കര’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ മന്ത്രി വിതരണം ചെയ്തു.

കുളക്കട, മൈലം, വെളിയം, കരീപ്ര, ഉമ്മന്നൂര്‍, നെടുവത്തൂര്‍, എഴുകോണ്‍ എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സി എഫ്.എല്‍.ടി.സി. എന്നിവ മന്ത്രി സന്ദര്‍ശിക്കുകയും ആശാപ്രവര്‍ത്തകര്‍ക്കായുള്ള പള്‍സ് ഓക്‌സിമീറ്റര്‍, പി.പി.ഇ.കിറ്റ് എന്നിവ പ്രസിഡന്റുമാര്‍ക്ക് കൈമാറുകയും ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. ഓരോ വാര്‍ഡുകളിലും ഒരു പള്‍സ് ഓക്‌സീമീറ്റര്‍, രണ്ട് പി.പി.ഇ. കിറ്റ് എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്. മുന്‍ എം.എല്‍.എ. പി. അയിഷാ പോറ്റിയും പങ്കെടുത്തു.