ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വർക്കല നഗരസഭയിൽ നടപ്പാക്കുന്ന സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് എന്ന പ്രോജക്ടിന്റെ കോ ഓർഡിനേറ്ററായി എം.എസ്.ഡബ്ല്യു, ബി. ടെക് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നു.  ജൂൺ നാലിന് രാവിലെ 10.30 ന് ജില്ലാ ശുചിത്വമിഷന്റെ വട്ടിയൂർക്കാവിലുള്ള ഓഫീസിൽ വച്ച് മുഖാമുഖം നടത്തുമെന്ന് ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0471 2360643.