തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കമ്മ്യൂണിറ്റി നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. മെയ് 31ന് രാവിലെ 10ന് ടെലിഫോണ്‍ വഴിയാണ് ഇന്റര്‍വ്യൂ. എ.എന്‍.എം, ജി.എന്‍.എം, ബി.എസ്.സി നഴ്സിംഗ്, ജെ.പി.എച്ച്.എന്‍ കൂടാതെ ബി.സി.സി.പി.എന്‍/ സി.സി.പി.എന്‍ എന്നിവയാണ് യോഗ്യയ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച ബയോഡാറ്റ, ഫോണ്‍ നമ്പര്‍ എന്നിവ valadphc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 29ന് വൈകീട്ട് നാലിന് മുമ്പായി അയയ്ക്കണം.