എറണാകുളം ജില്ലയിൽ 22-ാം തീയതി വരെ 728541 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219475 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 948015 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 640467 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 307549 ആളുകളും വാക്സിൻ സ്വീകരിച്ചു.

ആരോഗ്യ പ്രവർത്തകരിൽ 58707 ആളുകൾ രണ്ട് ഡോസ് വാക്സിനും 74919 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30125 ആളുകൾ രണ്ട് ഡോസ് വാക്സിനും 50629 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 3700 ആളുകളാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 223615 ആളുകൾ ആദ്യ ഡോസും 27597 ആളുകൾ രണ്ടാം ഡോസും എടുത്തു.

60 ന് മുകളിൽ പ്രായമുള്ളവരിൽ 375678 ആളുകൾ ആദ്യ ഡോസും 103046 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 668377 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 200090 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 60164 ആളുകൾ ആദ്യ ഡോസും 19385 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.