വയനാട്: മാനന്തവാടി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുളള കൂടികാഴ്ച ജൂണ്‍ 4,5 തിയ്യതികളില്‍ നടക്കും. പാര്‍ട് ടൈം മലയാളം ടീച്ചര്‍ ജൂണ്‍ 4ന് രാവിലെ 11നും ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്) ഉച്ചയ്ക്ക് 2 നും നടക്കും. വര്‍ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്) ജൂണ്‍ 5ന് രാവിലെ 11നും , വര്‍ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്) ഉച്ചയ്ക്ക് 2നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി സ്‌കൂളില്‍ ഹാജരാകണം.ഫോണ്‍ 04935 241322.