വയനാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളെഴുതി പരാജയപ്പെട്ട പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പരിശീലനം നല്‍കുന്നതിന് അപ്പപ്പാറ ഗിരിവികാസില്‍ ട്യൂട്ടര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടൂ ബാച്ചില്‍ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവുകളുണ്ട്. ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. മെയില്‍, ഫീമെയില്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് ബിരുദം വേണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 7നകം ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, ചക്കാലക്കല്‍ അപ്പാര്‍ട്‌മെന്റ്‌സ്, ഹോട്ടല്‍ ഹരിതഗിരിക്ക് സമീപം, കല്‍പ്പറ്റ, എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഇ.മെയില്‍ dyc.wayanad@gmail.com ഫോണ്‍: 9744874781, 04936202330.
