കല്‍പ്പറ്റ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണം ലക്ഷ്യമിട്ട് രാവിലെ 8 ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനും പരിസരവും, ജില്ലാ കളക്ട്രര്‍ എസ്.സുഹാസ് എന്നിവര്‍ നേതൃത്വം നല്‍കി. സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പ്ലാനിംഗ് സെക്രട്ടറിയറ്റ്, കളക്ട്രേറ്റ്, ആര്‍.ടി. ഓഫീസ് ഉള്‍പ്പെടുന്ന കെട്ടിടം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ഇതോടൊപ്പം ഓഫീസുകളുടെ അകത്തും ഹരിത ചട്ടം നടപ്പാക്കും.എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ.പി മേഴ്സി, എ.ഡി.സി ജനറല്‍ പി.സി മജീദ്, ജില്ലാ പ്ലനിംഗ് ഓഫീസര്‍ ഏലിയാമ നൈനാന്‍, ഡി.ഡി.പി ജോയി ജോണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി അബ്ദുള്‍ ഖാദര്‍, ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എന്‍.രവികുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.വി ജോസഫ്, സര്‍വ്വീസ് സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ ഭാഗങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
