പാലക്കാട്: ജില്ലയിൽ മഴക്കെടുതി മൂലം കന്നുകാലികളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്ന ക്ഷീര കർഷകർ, 2021 മെയ് മാസത്തിൽ കോവിഡ് അനുബന്ധ ക്വാറന്റൈൻ മൂലം പ്രയാസം നേരിട്ട കർഷകർ എന്നിവർക്ക് കൈതാങ്ങായി മൃഗസംരക്ഷണ വകുപ്പ് സൗജന്യ കാലിത്തീറ്റ നൽകുന്നു. ഉൽപ്പാദനക്ഷമതയുള്ള ഉരു ഒന്നിന് പ്രതിദിനം 70 രൂപ നിരക്കിൽ പരമാവധി 20 ദിവസത്തേക്കാണ് കാലിതീറ്റ സൗജന്യമായി നൽകുക.
ഇതിനായി ലോക്ക് ഡൗൺ കഴിയുന്നത് വരെ കർഷകർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലെ ഡോക്ടറെ ഫോണിൽ വിളിച്ചറിയിക്കുകയും അതിനു ശേഷം വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ അതാതു മൃഗാശുപത്രിയിൽ സമർപ്പിക്കുകയും ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സി. ജെ. സോജി അറിയിച്ചു.
കൺട്രോൾ റൂം ആരംഭിച്ചു
മഴക്കെടുതി മൂലം കർഷകർക്ക് മൃഗസമ്പത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ജില്ലയിലെ ചീഫ് വെറ്ററിനറി ഓഫീസറുടെ കീഴിൽ 9447303310 എന്ന നമ്പറിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.