കാസർഗോഡ്: ജില്ലയുടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ച് ഏറ്റെടുത്ത് ജില്ലയ്ക്കകത്തും പുറത്തുമുള്ള ജനങ്ങള്‍. വ്യക്തികള്‍ക്ക് പുറമേ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചാലഞ്ചില്‍ പങ്കാളികളാവുകയാണ്. 287 സിലിണ്ടറുകളാണ് ഇതുവരെയായി ലഭ്യമായത്. ഇതു കൂടാതെ മറ്റ് ജില്ലകളില്‍ നിന്നും 135 സിലിണ്ടറുകളും ജില്ലയിലെത്തിച്ചിട്ടുണ്ട്. ഇവ ഓക്‌സിജന്‍ നിറച്ച് ഉപയോഗിച്ചു തുടങ്ങി.
20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 388000 രൂപ സിലിണ്ടര്‍ ചാലഞ്ചിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് ഇതിനകം ധനസഹായമായി ലഭിച്ചു. ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ചിലേക്കായി ജില്ലയലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച തുകയുടെ ചെക്ക് ജില്ലാ സെക്രട്ടറി കെ.ഭാര്‍ഗവിക്കുട്ടി ജില്ലാ കളക്ട