ആലപ്പുഴ: കോവിഡ് രോഗബാധിതരായി കഴിയുന്ന രോഗികളോട് ഫോണിലൂടെ സംസാരിച്ച് മനോധൈര്യമേകി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ത്രീസൗഹൃദ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ടെലികൗൺസിലിംഗ് സെന്റർ മുഖേനയാണ് എംഎൽഎ ടെലികൗൺസിലിംഗിൽ പങ്കാളിയായത്. രോഗികളെയും നിരീക്ഷണത്തിൽ കഴിയുന്നവരെയുമാണ് ഫോണിൽ വിളിച്ചത്. കോവിഡ് രോഗമുക്തി നേടിയതിനെക്കുറിച്ചും ക്വാറന്റൈൻ കാലത്തെ അനുഭവങ്ങളും എംഎൽഎ രോഗികളോട് പങ്കുവച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ് താഹ, എന്നിവർ ഒപ്പമുണ്ടായിരുന്നു.