തിരുവനന്തപുരം: നെയ്യാർ, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണു തീരുമാനം.
ഇന്ന് (27 മേയ്) രാവിലെ ഏഴിന് നെയ്യാർ ഡാമിലെ സ്ഥിതി വിലയിരുത്തി ഷട്ടറുകൾ ഉയർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കും. അരുവിക്കര ഡാമിലും ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. ഇതു മുൻനിർത്തി നെയ്യാർ, കരമനയാർ എന്നിവയുടെ ഇരു കരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.