കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് (മെയ് 29) കോവിഡ് മെഗാ പരിശോധന നടത്തും. പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മൈലക്കല്‍ ശ്രീനാരായണ ലൈബ്രറിയില്‍ നടത്തുന്ന ആന്റിജന്‍ പരിശോധനയ്ക്ക് ഇതിനോടകം 150 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു. സി.എഫ്.എല്‍.ടി.സിയില്‍ 45 പേര്‍ ചികിത്സയിലുണ്ട്. കേളങ്കാവ് ഡി.സി.സി.യില്‍ നിലവില്‍ എട്ടു രോഗികളും നെല്ലിപ്പള്ളിയില്‍ നാലു പേരുമാണ് ഉള്ളത്. കോളനി കേന്ദ്രീകരിച്ചു 120 പേരില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
35 വാര്‍ഡുകളിലും ആശാവര്‍ക്കര്‍മാര്‍ക്ക് പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു. മുഴുവന്‍ ഗ്രീന്‍ വോളന്റിയര്‍മാര്‍ക്കും വാക്സിനേഷന്‍ നല്‍കി. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്തു. കൊല്ലം കോര്‍പ്പറേഷന്റെ രണ്ടാമത്തെ ഡൊമിസിലറി കെയര്‍ സെന്റര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കരിക്കോട് തറവാട് എന്ന സ്ഥാപനത്തില്‍ ആരംഭിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.
100 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷ•ാര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ സജീവ്, അഡീഷണല്‍ സെക്രട്ടറി എ എസ് ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. കൊട്ടാരക്കര നഗരസഭാ പരിധിയില്‍ കോവിഡ് പോസിറ്റീവായി വീടുകളിലും ചികിത്സാ കേന്ദ്രങ്ങളിലും ക്വാറന്റയിനില്‍ കഴിയുന്നവരുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് മൃഗാശുപത്രി വഴി കാലിതീറ്റ, മരുന്നുകള്‍ എന്നിവ സൗജന്യമായി എത്തിച്ചു നല്‍കും. ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചതായി നഗരസഭ ചെയര്‍മാന്‍ എ. ഷാജു അറിയിച്ചു.