തൃശൂര്‍: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ അമ്പലത്തു വീട്ടില്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി. കോര്‍പറേഷന്‍ മേയര്‍ എംകെ വര്‍ഗ്ഗീസ്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ ആശുപത്രി സൂപ്രണ്ട് ടി പി ശ്രീദേവിക്ക് കൈമാറുകയായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു വെന്റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും, 20 പള്‍സ് ഓക്‌സി മീറ്ററുകളുമാണ് നല്കിയത്. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ.എ അബ്ദുള്ള, സുനില്‍ ബദ്‌റുദീന്‍,സക്കറിയ റസാക്ക് തുടങ്ങിയവര്‍ ആശുപത്രി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.