കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1573,244 സംഭാവന നൽകി. കോവിഡ് സൌജന്യവാക്സിനേഷനുമായി ബന്ധപ്പെട്ട ചെലവുകൾക്കായാണ് കുഫോസ് ജീവനക്കാരുടെ സംഭാവന. പ്രളയകാലത്ത് ആറു ഗഡുക്കളായി പിടിച്ച ജീവനക്കാരുടെ ഒരു മാസത്തെ ശന്പളത്തിന്റെ ആദ്യ ഗഡു സർക്കാർ തിരിച്ചു നൽകിയത് കുഫോസ് ജീവനക്കാർ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുകുയായിരുന്നു. സംഭാവന തുക ചെക്കായി കുഫോസ് വൈസ് ചാൻസലർ ഡോ. കെ.റിജി ജോൺ മുഖ്യമന്തിക്ക് കൈമാറാനായി ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ ചാൻസലറുമായ സജി ചെറിയാന് ഇന്ന് തിരുവനന്തപുരത്ത് കൈമാറി. രജിസ്ട്രാർ ഡോ. ബി. മനോജ് കുമാർ സന്നിഹിതനായിരുന്നു.