ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി, എസ്.എസ്.സി തുടങ്ങി വിവിധ മത്സരപരീക്ഷകള്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ജൈന, പാര്‍സി, സിഖ് വിഭാഗങ്ങള്‍ക്കും മറ്റു ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കുമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

18 വയസു തികഞ്ഞ എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരാകണം അപേക്ഷകര്‍. വ്യക്തിഗത വിവരങ്ങള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ccmy13tvpm@gmail.com എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. 9633414715, 9188706141, 9447767335 എന്നീ വാട്‌സ് ആപ്പ് നമ്പരുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337376.