മലപ്പുറം:  കോവിഡ് രണ്ടാംരോഗവ്യാപനത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മങ്കടയിലെ സഹോദരങ്ങള്‍. 20 ലക്ഷം രൂപയുടെ ഓക്‌സിജന്‍ സിലിണ്ടറുകളാണ് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് കൈമാറിയത്.

മങ്കട പള്ളിയാലില്‍ തൊടിയിലെ അബൂബക്കര്‍ ഹാജിയുടെ മക്കളായ  മജീദ്, ഇര്‍ഷാദ്, അന്‍വര്‍, സലാം എന്നിവര്‍ ഓക്‌സിജന്‍ ക്ഷാമം കണക്കിലെടുത്ത് ഏഴ് ക്യുബിക്കിന്റെ  42.2 ലിറ്റര്‍ ശേഷിയുള്ള 62 സിലിണ്ടറുകളാണ് നല്‍കിയത്. 20,06,400 രൂപയാണ് ഇതിനായി ഇവര്‍ ചെലവഴിച്ചത്. ജില്ലാ കലക്ടറുടെ ഇടപെടലോടെ നാല് ദിവസം കൊണ്ട് മുംബൈയില്‍ നിന്ന് സിലിണ്ടറുകള്‍ മലപ്പുറത്തെത്തിക്കുകയായിരുന്നു